തൈനടൽ മാത്രമല്ല പരിസ്ഥിതി സംരക്ഷണം; മറന്നുപോകുന്ന ചില പച്ചയായ യാഥാർത്ഥ്യങ്ങൾ
Posted on 27 June 2026 by തോമസ് — 1 min
കേരളത്തിലെ ജനസാന്ദ്രതയേറിയ തീരദേശ മേഖലയുടെ ഭാഗമായ വൈപ്പിൻകരയിൽ, പ്രത്യേകിച്ച് തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത്, ശക്തമായ കടലാക്രമണവും കനത്ത തീരദേശ ശോഷണവും അനുഭവപ്പെടാറുണ്ട്. ഈ വെല്ലുവിളികൾക്ക് പ്രതിവിധിയായി, കണ്ടൽക്കാടുകളുടെ പുനരുജ്ജീവനം ഉൾപ്പെടെയുള്ള മൃദുവായ അല്ലെങ്കിൽ ഘടനാപരമല്ലാത്ത പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. കണ്ടൽക്കാടുകൾ വേരുകളുപയോഗിച്ച് മണൽ ഉറപ്പിച്ചുനിർത്താനും തിരമാലകളുടെ ഊർജ്ജം കുറയ്ക്കാനും സഹായിക്കുന്നതിനാൽ തീരദേശ സംരക്ഷണത്തിൽ നിർണായകപങ്കാണ് വഹിക്കുന്നത്. ഇവയെ കോൺക്രീറ്റ് കടൽഭിത്തികളേക്കാൾ കുറഞ്ഞ ചെലവിലുള്ള 'ജൈവ കടൽഭിത്തികൾ' ആയി കണക്കാക്കുന്നു. കടൽഭിത്തിയോടു ചേർന്നുള്ള മണൽവാടയിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക എന്ന മറ്റൊരു പ്രധാന പരിസ്ഥിതി സൗഹൃദ സമീപനവും ഞങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെയ്തുവരുന്നു. തീരദേശ സംരക്ഷണത്തിനായി ഹാർഡ് സ്ട്രക്ച്ചറുകൾ ഉപയോഗിക്കുമ്പോൾ, വൃക്ഷങ്ങളും മറ്റ് ഭൂദൃശ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ഹരിത മാര്‍ഗ്ഗങ്ങള്‍' രൂപകൽപ്പനയിൽ ചേർക്കുന്നത് ദൃശ്യപരമായ ഭംഗി വർദ്ധിപ്പിക്കാനും കൂടുതൽ 'പ്രകൃതിദത്ത രൂപം' നൽകാനും സഹായിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. നായരമ്പലം കടല്‍ത്തീരത്ത് മണൽവാടയില്‍ ധാരാളം താളിപ്പരത്തി മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത്തരം സസ്യജാലങ്ങൾ മണൽവാടയെ ബലപ്പെടുത്തുകയും മണൽ പിടിച്ചെടുത്ത് സംരക്ഷണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ തീരദേശ സംരക്ഷണത്തിനായി ഹരിത ബഫർ സോണുകൾ സൃഷ്ടിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പോസ്റ്റുകളായിരിക്കും ഈ വിഭാഗത്തിനു കീഴില്‍ ചേര്‍ക്കുന്നതു്. പോസ്റ്റുകള്‍ വായിക്കുക.
Posted on 27 June 2026 by തോമസ് — 1 min
Posted on 02 March 2026 by തോമസ് — 1 min
Posted on 10 December 2025 by തോമസ് — 0 min
Posted on 12 November 2025 by തോമസ് — 1 min
Posted on 30 October 2025 by തോമസ് — 1 min
Posted on 27 October 2025 by തോമസ് — 1 min